അപൂർവ്വ സംഗമം
ആറുമാസങ്ങൾക്കു മുൻപ് ഒരു ദിവസം എന്റെ ചേച്ചി ഫോൺ വിളിച്ച ഉടനെ നിന്റെ കൂടെ പണ്ട്സനത്ത്എന്ന കുട്ടി പഠിച്ചിരുന്നോ? എന്ന് ചോദിച്ചു. ഈയിടെ ആയി ചെറുപ്പകാലം വളരെ തെളിഞ്ഞും,വർത്തമാനം മറവിക്ക് വഴിമാറിക്കൊണ്ടിരിക്കയുമായിരുന്നു. എല്ലാവരുംഇങ്ങനെയൊക്കെ ആവും എന്ന് ആശ്വസിക്കുന്ന മനസ്സിലേക്ക് 34വർഷങ്ങൾക്ക് മുൻപുള്ള ഓർമ്മകൾ കളർഫുള്ളായിവന്നു.. കുട്ടികളില്ലാതായി ,മാനേജർക്ക് വേണ്ടാതായി മണ്ണോട് ചേർന്ന എന്റെ ആദ്യ വിദ്യാലയം. ഗുരുക്കന്മാർ, സഹപാഠികൾ എല്ലാം തിരികെ എത്തി.,മമ്മാക്കുന്ന് വെസ്റ്റ് എൽ പി സ്ക്കൂൾ - പുഴയും, തോടും, പാലവും താണ്ടി 4 വർഷം നടന്ന് പോയി പഠിച്ച എന്റെ വിദ്യാലയം. അരിക് മാത്രം സിമന്റ് ചെയ്ത ചെറിയ വരാന്ത,മരത്തിന്റെ തട്ടിക കൊണ്ട് വേർതിരിച്ച ക്ലാസ് മുറികൾ. മൂന്ന് കാലുള്ള ബോർഡ്. ഇരിക്കാനും എഴുതാനും ബെഞ്ചുകൾ. മണ്ണിട്ട് അടിച്ച് നിരപ്പാക്കി അടുത്ത വീട്ടിലെ മാതുവേടത്തി ചാണകം മെഴുകിയ നിലം. കതകില്ലാത്ത മരത്തിന്റെ അഴി പാകിയ ജനാലകൾ. പിന്നെ ടീച്ചർമാരുടെ മരക്കസേരയും, വലിപ്പുള്ള മേശയും. ഒന്ന് മുതൽ നാല് വരെ ഇതേ മോഡൽ. വീട്ടിൽ നിന്നും ബസ് കയറി മൂന്നു പെരിയയിൽ ഇറങ്ങി മൈലുകൾ താണ്ടി ഈ വിദ്യാലയത്തിലേക്കെത്താൻ കാരണം മറ്റൊന്നുമല്ല. ഇവിടത്തെ പ്രധാന അധ്യാപിക ആയിരുന്നു എന്റെ അമ്മ വി കെ പത്മിനി ടീച്ചർ. നാട്ടുകാരും കുട്ടികളും പപ്പി ടീച്ചർ എന്നാണ് വിളിക്കുക. മൂന്നു പെരിയയിൽ ബസ്സിറങ്ങി വളരെ ദൂരം നടന്നാണ് ഞങ്ങൾ സ്കൂളിൽ എത്തുക. പുഴക്കരയിലൂടെ, ചളിയിൽ ചകിരി നിർത്തിവെച്ചിരിക്കുന്ന സ്ഥലങ്ങളിലൂടെ ആയിരുന്നു ഞങ്ങളുടെ യാത്ര . അമ്മയുടെ കുടുംബക്കാരായ റീനയും രാജേഷും മാമൻറെ മക്കളായ മനേഷും, ബിദേഷുമാണ് കൂടെ ഉണ്ടാവുക.മഴക്കാലത്ത് നടന്നു പോകാനുള്ള ഇത്തിരി വഴികളൊക്കെ വെള്ളംകയറിയിട്ടുണ്ടാകും വെള്ളത്തിലൂടെ ഇറങ്ങി കയറി ഉടുപ്പൊക്കെ നനഞ്ഞാവും നമ്മുടെ യാത്ര. വലിയ വെള്ളമൊഴുക്ക് ഉണ്ടെങ്കിൽ അപ്പുറത്തെത്താൻ തോണിക്കാർ സഹായിക്കും. ഈ അഞ്ചു മക്കളെയും കൊണ്ട് സ്കൂളിൽ എത്തുമ്പോഴേക്കും ഒൻപതര ആയിട്ടുണ്ടാകും .തുടർന്നു പോകുന്ന വഴികളിൽ വെള്ളം ചെരുപ്പ് കൊണ്ട് അടിച്ചു ആസ്വദിച്ച് ആവും നമ്മുടെ യാത്ര . ഉടുപ്പൊക്കെ വല്ലാതെ നടന്നിട്ടുണ്ടെങ്കിൽ പിഴിഞ്ഞ് ക്ലാസിനെ വേർതിരിക്കുന്ന തട്ടിന്മേൽ വിരിച്ച് ഇടും. മഴക്കാലത്ത് സ്കൂളിന്റെ മുന്നിലും പുറകിലും ഉള്ള ഉള്ള വയലുകളിൽ എല്ലാം വെള്ളം നിറയും. ആ ഭാഗത്താണ് ഒന്നാം ക്ലാസ് . ക്ലാസ് ടീച്ചർ ഗൗരി ടീച്ചറും.വഞ്ചിയിൽ പഞ്ചാര ചാക്കു വച്ചു പോകുന്ന കുഞ്ചുവിന്റെ പാട്ട് പഠിപ്പിച്ചു കഴിഞ്ഞു ഇടവേള ആകുമ്പോൾ വെള്ളം നിറഞ്ഞ പാടത്തിലൂടെ വഞ്ചി തുഴഞ്ഞു പോകുന്ന ആൾക്കാരെ കാണാം. രണ്ടാം ക്ലാസിൽ ആദ്യമുണ്ടായിരുന്ന ക്ലാസ് ടീച്ചർ തങ്ക ടീച്ചർ പോയതിനു ശേഷം ഞങ്ങൾക്ക് വന്നത്ദിവാകരൻ മാഷായിരുന്നു.മൂന്നാം ക്ലാസിൽ രമ ടീച്ചർ. ഇവരൊക്കെ അമ്മയേക്കാൾ ഏറെ എന്നോട് സ്നേഹം പ്രകടിപ്പിച്ചിരുന്നു. നാലാം ക്ലാസിലെ ടീച്ചർ കണക്ക് ടീച്ചർ ആയിരുന്ന അമ്മതന്നെയായിരുന്നു. അമ്മയുടെ ഇഷ്ട വിഷയം കണക്കായിരുന്നു. പണ്ട് എസ്എസ്എൽസി പരീക്ഷയ്ക്ക് കണക്കിൽ അമ്പതിൽ അമ്പതും മാർക്കും കിട്ടിയിട്ടുണ്ടെന്ന് കാര്യം പിന്നീടാണ് ഞാനറിയുന്നത്.
സ്നേഹം ഉണ്ടെങ്കിലും എന്നോട് കൂടുതൽ പ്രകടിപ്പിക്കാറില്ല. ഞാൻ കണക്കിൽ വളരെ മോശം ആയത് കാരണം അമ്മയുടെ അടുത്തു നിന്നും എനിക്ക് എപ്പോഴും തല്ല് കിട്ടുമായിരുന്നു. ബാക്കി എല്ലാ വിഷയത്തിനും മാർക്ക് കിട്ടുന്നതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ ഒന്നാംറാങ്ക് പിടിച്ചു നിൽക്കുന്ന സമയത്താണ് എന്റെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന തരത്തിൽ ജൂൺ മാസം അവസാനത്തിൽ മമ്മാക്കുന്ന് ഹെൽത്ത് സെൻറർലേക്ക് സ്ഥലം മാറി വന്ന താരാ നഴ്സ് അവരുടെ രണ്ടു മക്കളെ കൊണ്ട് വന്ന് സ്കൂളിൽ ചേർത്തത്.. മൂന്നാംക്ലാസ്സിൽ രമ ടീച്ചർ ഹാജരെടുക്കുമ്പോഴാണ് എന്റെത് പോലുള്ള അലൂമിനിയം പെട്ടിയും , കുടയുമെടുത്ത് ഹിപ്പി തലയുമായി പുതിയ മുഖം സനത്ത് രംഗപ്രവേശം ചെയ്തത്. ഒന്നാം ക്ലാസിൽ അവന്റെ അനിയൻ ഒരു മുയൽക്കുഞ്ഞിനെ പോലുള്ള സജിത്തും. ക്ലാസ്സിൽ എല്ലാവരും ഒരു അപൂർവജീവിയെ പോലെ അവരെ നോക്കി. ഒന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ആണ് ഇവൻ എനിക്ക്ശരിയായ പാരയാവുന്നത് തിരിച്ചറിഞ്ഞത്. അവന് കണക്കിൽ ഒടുക്കത്തെബുദ്ധി ആയിരുന്നു.കണക്ക് ടീച്ചർ ആയ അമ്മയ്ക്ക് ആവട്ടെ അവനോട് ഒഴുകുന്ന സ്നേഹവും . വീട്ടിലായാലും ക്ലാസ്സിൽ ആയാലും അവനെ വാഴ്ത്താൻ അമ്മയ്ക്ക് നൂറ് നാവായിരുന്നു.മാത്രമല്ല ഇടയ്ക്ക്എന്നെ വല്ലാതെ കുറ്റപ്പെടുത്താനും തുടങ്ങി. ചെറിയൊരു ദേഷ്യം അവനോട് തോന്നിയെങ്കിലും പുറത്തുകാണിക്കാതെ അവന്റെ ബുദ്ധി അംഗീകരിച്ചിരുന്നു.
അവന്റെ അമ്മ രാവിലെ രണ്ടുമക്കളെയും സ്ക്കൂളിൽ കൊണ്ട് വിട്ട് എല്ലാ കാര്യങ്ങളും അമ്മയെ ഏൽപ്പിച്ചു പോകുന്നത് കാണാറുണ്ടായിരുന്നു. ഒരു ദിവസം ഷർട്ട് ഇടാതെ അവൻ ക്ലാസ്സിൽ എത്തി. അമ്മ പൂരി ഉണ്ടാക്കുമ്പോൾ അടുത്ത് ചെന്നു നിന്ന്, എണ്ണ തെറിച്ച്മേലാകെ പൊള്ളിയിരുന്നു. അന്ന് ഞങ്ങൾ പ്രവിത |സംഗീത ,ഷാഗി, ശോഭനൻ ,എല്ലാരും ചുറ്റുംകൂടി അവന്റെ വിഷമം പങ്കിട്ടു. അമ്മ അവനെ തലയിലും താഴത്തും വെക്കാതെ ശ്രദ്ധയോടെ പരിപാലിച്ചു. അധികമൊന്നും അവനോട് സംസാരിച്ചില്ലെങ്കിലും ഒരു പഠിപ്പിസ്റ്റിനോടുള്ള ബഹുമാനവും സ്റ്റേ ഹവും എനിക്കുണ്ടായിരുന്നു. നാലാം ക്ലാസ് കഴിഞ്ഞതിനുശേഷം ഞാൻ അവനെ കണ്ടതേയില്ല.അമ്മ ചെറിയ അസുഖങ്ങൾആയി ആശുപത്രിയിലും മറ്റും യാത്ര ആയിരുന്നു. ഞാൻ ആറാം ക്ലാസ്സിൽ എത്തുമ്പോഴേക്കും അമ്മ എന്നെ വിട്ടുപോയി. ഇടക്കൊക്കെ ഞാൻ ആലോചിക്കാറുണ്ടായിരുന്നു അവൻഎന്തായിട്ടുണ്ടാകും? എവിടെയായിരിക്കും എന്നൊക്കെ?
34 വർഷങ്ങൾക്ക് ശേഷം എന്റെ ചേച്ചിക്ക് വന്ന ഫോൺകോളിലെ മറു ശബ്ദം അന്ന് എന്റെ അമ്മയുടെ അരുമയായ ശിഷ്യനും എന്റെ സഹപാഠിയുമായ സനത്തിന്റെ തായിരുന്നു. ചേച്ചി തന്ന നമ്പറിൽ ഞാൻ തിരിച്ചു വിളിച്ചു. കുശു മ്പൊക്കെമാറിഅവന്റെ വിശേഷങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു വല്ലാത്ത അത്ഭുതവും സന്തോഷവും തോന്നി..കുറേ വർഷങ്ങളായി അവൻ അമ്മയുടെപേര് ചോദിച്ച് ഞങ്ങളെഅന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്ന് അറിഞ്ഞപ്പോൾ മറുപടി പറയാൻ വാക്കുകൾക്ക് പരതി.അമ്മ അവനോട് കാണിച്ച സ്നേഹവും കരുതലും ഒന്നുമാത്രമാണ് ഞങ്ങളെ അന്വേഷിച്ചു കണ്ടുപിടിക്കാൻ അവനെ പ്രേരിപ്പിച്ചത്. . പണ്ട് ഗണിതശാസ്ത്ര ക്വിസ് മത്സരത്തിന് അവനെയും കൊണ്ട് മത്സരിക്കാൻ പോയതൊക്കെ അവൻ എന്നോട് പങ്കു വെച്ചു. അന്ന് എനിക്ക് അവനോട് തോന്നിയിരുന്ന ഇത്തിരി ദേഷ്യമൊക്കെ അലിഞ്ഞില്ലാതായി. അവനിപ്പോൾ എടക്കാട് ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ഹെൽത്ത് ഇൻസ്പെക്ടർ. നാലാം ക്ലാസിന് ശേഷംഞങ്ങൾ കണ്ടിട്ടില്ലാത്തതിനാൽ പരസ്പരം തിരിച്ചറിയാനായി വാട്സാപ്പ് വഴി കുടുംബ ഫോട്ടോകൾ കൈമാറി. പിന്നെയാണ് അടുത്ത അത്ഭുതം സംഭവിക്കുന്നത് . രണ്ടായിരത്തിൽ ഞാൻ അധ്യാപികയായി ചേർന്ന ആ വർഷം പഠിപ്പിച്ച ബൈജ ആണ് അവന്റെ ഭാര്യ. രണ്ടു മക്കൾ. മൂത്തമകൻ എട്ടാം ക്ലാസിലെ മകൾ ആറാം ക്ലാസിലും എന്റെ സ്കൂളിൽ തന്നെ പഠിക്കുന്നു.. അഞ്ചരക്കണ്ടി ആണ് ഇപ്പോൾ താമസം. സ്കൂളിൽ പോകുന്ന വഴി ഒരു ദിവസം ഞാൻ അവരെ വീട്ടിൽ കയറി കണ്ടു. അമ്മയുടെ അരുമ ശിഷ്യനും സഹപാഠിയും എന്റെ ശിഷ്യയും തമ്മിലുള്ള ഒരു അപൂർവ സമാഗമം ആയിരുന്നു അത് .എന്റെ അമ്മയെ കുറിച്ച് അവൻ ഒരുപാട് കാര്യങ്ങൾ പറഞ്ഞു . എത്രയോ വർഷങ്ങൾക്കു മുൻപ് കണ്ട് സഹപാഠിയെ വീണ്ടും കാണാനാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് ഞങ്ങളിപ്പോൾ.ഞാനിവിടെ ഈ കുറിപ്പ് എഴുതുമ്പോൾ കോവിഡി നെതിരെ ഊണുംഉറക്കവുമില്ലാതെ പൊരുതുകയാണ് അവൻ . ആ വിശാല മനസ്സിനും, സ്നേഹത്തിനും മുന്നിൽ നമിക്കുന്നു.